മയക്കുമരുന്ന് കടത്ത് മാഫിയക്കെതിരായി പോരാട്ടം ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

  • 24/09/2024


കുവൈത്ത് സിറ്റി: ലഹരിയുടെ പിടിയിൽ നിന്ന് കുവൈത്തിലെ യുവാക്കളെ സംരക്ഷിക്കുന്നതിനുള്ള ഏകോപിത ശ്രമത്തിൽ, മയക്കുമരുന്ന് കടത്ത് മാഫിയയ്‌ക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനുകൾ ശക്തമായി മുന്നോട്ട്. മനഃശാസ്ത്രത്തിലും ആസക്തി ചികിത്സയിലും ഉള്ള വിദഗ്ധരുടെ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. കൗമാരക്കാർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ മയക്കുമരുന്ന് കച്ചവടവും ആസക്തിയുടെ തോതും തുടച്ചുനീക്കാൻ ആഭ്യന്തര മന്ത്രാലയം പ്രവർത്തനങ്ങൾ തുടരുകയാണ്.

സമീപകാല സുരക്ഷാ പരിശോധനകൾ ആസക്തി നിരക്കിൽ നിർണായകമായ കുറവ് വരുത്തിയിട്ടുണ്ടെന്ന് ആസക്തി ചികിത്സ കൺസൾട്ടൻ്റ് ഡോ. ഗനിമ കരം പറഞ്ഞു. കരയിലൂടെയോ കടലിലൂടെയോ വായുവിലൂടെയോ കടത്തുന്ന നിയമവിരുദ്ധ വസ്തുക്കളെ ട്രാക്ക് ചെയ്യാനും തടയാനുമുള്ള മന്ത്രാലയത്തിൻ്റെ കഴിവിനെ അദ്ദേഹം പ്രശംസിക്കുകയും പ്രാദേശിക മയക്കുമരുന്ന് കൃഷിക്കും മദ്യനിർമ്മാണ ഫാക്ടറികൾക്കുമെതിരായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

Related News