വിദ്യാർത്ഥികൾക്ക് ആയുധ വിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ

  • 24/09/2024


കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത മൂർച്ചയേറിയതും ദൃഢവുമായ ആയുധങ്ങൾ വിൽപ്പന നടത്തിയിരുന്ന ബിദൂനിയെ അറസ്റ്റ് ചെയ്തു. കുറഞ്ഞ വിലയിൽ, പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ബിദൂനിയെ അറസ്റ്റ് ചെയ്തത്.

പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ലഭിച്ച നിയമപരമായ അംഗീകാരത്തിൻ്റെ അടിസ്ഥാനത്തിൽ, അധികൃതർ ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളുടെ വലിയ ശേഖരം പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ, വീഡിയോ ഉണ്ടാക്കിയതായും ശബ്ദത്തിൽ മാറ്റം വരുത്താൻ സോഫ്റ്റ്‍വെയർ ഉപയോഗിച്ചതായും പ്രതി സമ്മതിച്ചു. നിയമനടപടികൾക്കായി ഇയാളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്നും സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News