കുവൈത്തിൽ ശമ്പളത്തിനും വിവിധ ഇടപാടുകൾക്കും നികുതികൾ ചുമത്തുന്നതുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ തള്ളി ധനമന്ത്രാലയം

  • 24/09/2024


കുവൈത്ത് സിറ്റി: ശമ്പളം, ചരക്കുകൾ, ടിക്കറ്റുകൾ, അവശ്യേതര സേവനങ്ങൾ, വിനോദം എന്നിവയിൽ വിവിധ നികുതികൾ ചുമത്തുന്നതുമായി ബന്ധപ്പെട്ട ഉയർന്ന പ്രചാരണങ്ങൾ തള്ളി ധനമന്ത്രാലയം. ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. സ്‌കൂളുകളിൽ നികുതി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളും മന്ത്രാലയം എടുത്തുപറഞ്ഞു. മിഡിൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നികുതി, സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനായി 2005 മുതൽ നിലവിൽ വന്ന ഈ സംരംഭം വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. ധനകാര്യ മന്ത്രാലയത്തിലെ ടാക്സ് അഡ്മിനിസ്ട്രേഷനിലെ ടാക്സ് മീഡിയ ഡിപ്പാർട്ട്മെൻ്റിന് കീഴിലാണ് പ്രോഗ്രാം വരുന്നത്.

Related News