ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാനുള്ളത് 790,000 പ്രവാസികൾ

  • 24/09/2024


കുവൈത്ത് സിറ്റി: 100,010 പൗരന്മാര്‍ ഇനിയും ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാനുണ്ടെന്ന് കണക്കുകൾ. ആകെ 900,500 പൗരന്മാരിലാണ് ഇത്രയും പേര്‍ നടപടിക്രമം പൂര്‍ത്തിയാക്കാൻ ഉള്ളത്. 2.6 മില്യണ്‍ പ്രവാസികളില്‍ 790,000 പ്രവാസികൾ കൂടെ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് രേഖപ്പെടുത്താനുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ വ്യക്തിത്വ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെൻ്റിലെ മേജർ ഹമദ് ജാസിം അൽ ഷമ്മരി പറഞ്ഞു.

നിലവില്‍ പ്രതിദിനം 6000 പേരാണ് യോമെട്രിക് ഫിംഗര്‍പ്രിന്‍റ് രേഖപ്പെടുത്താൻ എത്തുന്നത്. ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കുന്നതിന് മുമ്പ് 600 പേര്‍ മാത്രമാണ് ഓരോ ദിനവും എത്തിയിരുന്നത്. വിദേശത്ത് ചികിത്സയിൽ കഴിയുന്ന രോഗികൾക്കും സ്‌കോളർഷിപ്പി നേടി പഠിക്കാൻ പോയ വിദ്യാർത്ഥികൾക്കും രാജ്യത്തേക്ക് തിരികെ എത്തും വരെ ഇളവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ നിയുക്ത കേന്ദ്രങ്ങളിലെത്തി നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാവുന്നതാണ്.

Related News