കുവൈറ്റ് സമുദ്രതിർത്തിയിൽ കപ്പലപകടത്തിൽപ്പെട്ട കണ്ണൂർ സ്വദേശി അമലിനെ കാണാതായിട്ട് 25 ദിവസം

  • 25/09/2024


കുവൈറ്റ് സിറ്റി : കുവൈറ്റ് ഇറാൻ സമുദ്രതിർത്തിയിൽ കപ്പലപകടത്തിൽ കാണതായ കണ്ണൂർ സ്വദേശി അമൽ സുരേഷിനെ കാണാതായിട്ട് 25 ദിവസം. സെപ്റ്റംബർ ഒന്നിന് കുവൈത്ത് തീരത്ത് ഇറാന്‍ വ്യാപാര കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 6 പേര്‍ മരണപ്പെട്ടിരുന്നു.  

അപകടത്തിൽ കാണാതായ കണ്ണൂർ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയിൽ അമൽ കെ. സുരേഷി (26)നെ കുറിച്ചുള്ള വിവരത്തിനായി 
DNA പരിശോധനക്കായി കുവൈറ്റ് എംബസി അധികൃതർ അമലിന്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടു. സാമ്പിൾ അയച്ചുകൊടുക്കുകയും തുടർന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ എംപി കെ. സുധാകരൻ വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളിൽ അമലിന്റെ പിതാവ് കോട്ടയിൽ സുരേഷ് അപേക്ഷ നൽകിയിട്ടുണ്ട്. 25 ദിവസമായിട്ടും അമലിനെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാൽ കുടുംബം കണ്ണീരിലാണ്.  

അമൽ കപ്പലിൽ ട്രെയിനിങ് തുടങ്ങിയിട്ട് എട്ടുമാസം പൂർത്തിയാകുന്നതേയുള്ളൂ. 9 മാസമാണ് ട്രെയിനിങ്. അതിനുശേഷം ആണ് ജോലിയിൽ പ്രവേശിക്കുക. മുൻപ് പാപ്പിനിശ്ശേരി കെഎസ്ഇബി സെക്ഷനിൽ ജോലി ചെയ്തിരുന്ന അമൽ പിന്നീട് മുംബൈയിൽ ജിപി റേറ്റിങ് കോഴ്സ് പൂർത്തിയാക്കിയാണ് മുംബൈയിലെ ഏജൻസി വഴി ജോലിയിൽ പ്രവേശിച്ചത്.

Related News