ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സമയപരിധി; നടപടിക്രമങ്ങളില്‍ ചില വിഭാഗങ്ങൾക്ക് ഇളവ്

  • 25/09/2024

 


കുവൈത്ത് സിറ്റി: ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് നടപടിക്രമങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങളെ കുറിച്ച് വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം. സ്‌കോളർഷിപ്പിൽ വിദേശത്തുള്ള വിദ്യാർത്ഥികൾ, വിദേശത്ത് ചികിത്സയ്‌ക്കുള്ള രോഗികളെയും അവരുടെ കൂട്ടിരിപ്പുകാര്‍, നയതന്ത്ര സേനയിലെയും വിദേശ ഓഫീസുകളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഇളവുള്ളത്. അവര്‍ രാജ്യത്ത് തിരിച്ചെത്തുന്നത് വരെ താൽക്കാലികമായി ബയോമെട്രിക് വിരലടയാളം എടുക്കാനുള്ള ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സ്വന്തം ചെലവിൽ പഠനത്തിനോ ചികിത്സയ്‌ക്കോ വേണ്ടി വിദേശത്തുള്ള പൗരന്മാർ ഇത് തെളിയിക്കുന്ന രേഖകൾ കുവൈത്ത് എംബസികളിൽ അംഗീകാരത്തിനായി സമർപ്പിക്കുകയും വിരലടയാളം എടുക്കുന്നത് താൽക്കാലികമായി മാറ്റിവയ്ക്കുകയും വേണം.

Related News