സൈബർ ചൂഷണത്തിനെതിരെ പോരാട്ടം ശക്തമാക്കി കുവൈത്ത്

  • 25/09/2024


കുവൈത്ത് സിറ്റി: 2024-2025 അധ്യയന വർഷത്തെ ക്യാമ്പയിന്‍റെ ഭാഗമായി ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്‍റെ പരിശ്രമങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ നാസർ അബു സലീബ്. ഓണ്‍ലൈൻ ഭീഷണികളെ ചെറുക്കുക, ഇത്തരം വഞ്ചനാപരമായ പദ്ധതികൾക്ക് ഇരയാകുന്നതിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.

പ്രൈമറി, മിഡിൽ സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് ദുരുദ്ദേശ്യമുള്ള വ്യക്തികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത്. കളിക്കാർ തമ്മിലുള്ള ഇടപെടലും പങ്കാളിത്തവും സാധ്യമാക്കുന്ന ചില ഓൺലൈൻ വീഡിയോ ഗെയിമുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ പല രക്ഷിതാക്കളും പൂർണ്ണമായി മനസ്സിലാക്കുന്നില്ലെന്നും സൈബർ ചൂഷണം പോലുള്ള അപകടസാധ്യതകളിലേക്ക് കുട്ടികളെ എത്തിപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ സംരക്ഷിക്കാനും അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കാനും അദ്ദേഹം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു

Related News