ജോലി നഷ്ടപ്പെട്ട ഭർത്താവ് ഉപദ്രവിച്ചുവെന്ന് യുവതിയുടെ പരാതി; പ്രവാസിക്കെതിരെ അന്വേഷണം

  • 26/09/2024


കുവൈത്ത് സിറ്റി: ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും പോലീസിൽ നിന്നുള്ള കോളുകൾക്ക് ഉത്തരം നൽകാൻ വിസമ്മതിക്കുകയും ചെയ്ത പ്രവാസിയെ പിടികൂടാൻ ജഹ്റ പോലീസ് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു. ജഹ്‌റയിൽ താമസിക്കുന്ന 25 കാരിയായ പ്രവാസി യുവതിയാണ് തന്നേക്കാൾ 14 വയസ് കൂടുതലുള്ള ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചതെന്ന് പരാതി നൽകിയത്. ജോലി നഷ്‌ടപ്പെട്ടതിനെത്തുടർന്ന് ജോലി അന്വേഷിക്കാൻ രാവിലെ 9 മണിക്ക് എഴുന്നേൽക്കാൻ താൻ ആവശ്യപ്പെട്ടതിന് ദേഷ്യപ്പെടുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കേസ് ഫയലിനൊപ്പം ഭാര്യ മെഡിക്കൽ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.

Related News