കുവൈറ്റിലെ റോഡ് അറ്റകുറ്റപണികൾക്കുള്ള കരാറുകൾ; ചർച്ചകൾ അതിവേ​ഗം മുന്നോട്ട്

  • 26/09/2024


കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് അറ്റകുറ്റപണികൾക്കുള്ള കരാറുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി. പൊതുമരാമത്ത് മന്ത്രാലയം, പബ്ലിക് ടെൻഡറുകൾക്കായുള്ള കേന്ദ്ര ഏജൻസി, കരാർ കമ്പനികൾ എന്നിവർ തമ്മിൽ അന്തിമ ബിഡ്ഡുകൾ സംബന്ധിച്ച ചർച്ചകൾ നടന്നു. നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ച് കൊണ്ട് ഏറ്റവും കുറഞ്ഞ തുക ബിഡ്ഡ് സമർപ്പിച്ച കമ്പനികൾക്കാണ് കരാർ നൽകുക. ആകെ 383 മില്യണിലധികം ദിനാർ മൂല്യമുള്ള കരാറുകളിലാകും ധാരണയാവുകയെന്ന് പൊതുമരാമത്ത് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

സുബിയ റോഡിൻ്റെ അറ്റകുറ്റപണിക്കാണ് ഏറ്റവും വലിയ വർധനവ് ഉമ്ടായിട്ടുള്ളത്. കരാർ മൂല്യം 14 മില്യൺ കവിയും. 26.70 ശതമാനം വർധനയാണ് വന്നത്. ഈ നിരക്കുകൾ പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിയുടെ പഠനത്തിലാണ്. കരാർ അംഗീകരിക്കുന്നതിന് മുമ്പ് കമ്പനികൾ സമർപ്പിച്ച ബിഡ്ഡുകളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അവലോകനം ചെയ്യുന്ന മറ്റൊരു ഘട്ടം കൂടെ ഇനി ബാക്കിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Related News