കുവൈത്തിൽ വാരാന്ത്യം അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പ്

  • 26/09/2024


കുവൈത്ത് സിറ്റി: വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അതിരാവിലെ തുറസ്സായ പ്രദേശങ്ങളിലും മരുഭൂപ്രദേശങ്ങളിലും പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. സജീവമായ കാറ്റ് തുടരുമെന്നും വ്യാഴാഴ്ച കാറ്റിൻ്റെ വേഗത മണിക്കൂറിൽ 15 മുതൽ 55 കി.മീ വരെയാകുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു. ഹ്യൂമിഡിറ്റി അടുത്ത തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഉയരും, തുടർന്ന് ഒക്ടോബർ ആദ്യം പ്രതീക്ഷിക്കുന്ന താപനിലയിൽ വലിയ ഇടിവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related News