ഫൈലാക ദ്വീപിൽ പരിശോധന ക്യാമ്പയിൻ നടത്തി എൻവയോൺമെൻ്റ് അതോറിറ്റി

  • 27/09/2024


കുവൈത്ത് സിറ്റി: പബ്ലിക് എൻവയോൺമെൻ്റ് അതോറിറ്റി, എൻവയോൺമെൻ്റൽ പോലീസുമായി സഹകരിച്ച് ഫൈലാക ദ്വീപിൽ പരിശോധന ക്യാമ്പയിൻ നടത്തി. പരിസ്ഥിതി സംരക്ഷണ നിയമം നടപ്പിലാക്കുന്നതിനുള്ള പരിശോധനാ ക്യാമ്പയിനുകളുടെ തുടർച്ചയാണ് ഫൈലാക്ക ദ്വീപിൽ നടന്നത്. ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ഒരാൾ പരിസ്ഥിതി നിയമലംഘനം നടത്തിയതായി കണ്ടെത്തി. പക്ഷികളെ പിടിക്കാനുള്ള നിരോധിത വലകളും കണ്ടെത്തി കണ്ടുകെട്ടി. പരിസ്ഥിതി ലംഘനങ്ങൾ ഒഴിവാക്കാൻ 2014-ലെ 42-ാം നമ്പർ പരിസ്ഥിതി സംരക്ഷണ നിയമവും അതിൻ്റെ ഭേദഗതികളും പാലിക്കേണ്ടതിൻ്റെ ആവശ്യകത പൊതു പരിസ്ഥിതി അതോറിറ്റി ഊന്നിപ്പറയുന്നു.

Related News