റുമൈതിയയിൽ മുത്തശ്ശിയെ കൊലപ്പെടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

  • 27/09/2024


കുവൈത്ത് സിറ്റി: മുത്തശ്ശിയെ കൊലപ്പെടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റിലെ റുമൈതിയ പ്രദേശത്താണ് സംഭവം. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ആഭ്യന്തര മന്ത്രാലയം നിയോ​ഗിച്ചിരുന്നു. റെക്കോർഡ് സമയത്തിനുള്ളിൽ തന്നെ ഈ സംഘത്തിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞു. അന്വേഷണത്തിൽ ഇയാൾ മുമ്പും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. പ്രതിയെ തുടർ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News