8 മാസത്തിൽ നിയമിച്ചത് 1,133 കുവൈത്തികളെ; വൈദ്യുതി മന്ത്രാലയത്തിലെ കുവൈത്തിവത്കരണ നിരക്ക് 97.6 ശതമാനം

  • 27/09/2024


കുവൈത്ത് സിറ്റി: ഈ വർഷത്തെ കഴിഞ്ഞ എട്ട് മാസത്തിനിടെ സാങ്കേതിക, ഭരണ മേഖലകളിലായി 1,133 കുവൈത്തികളെ നിയമിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിൻ്റെ കണക്കുകൾ. മന്ത്രാലയത്തിലെ കുവൈത്തിവത്കരണ നിരക്ക് ജനുവരിയിലെ 97.5 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 97.6 ശതമാനമായി ഉയർന്നു. 2024 ഓഗസ്റ്റ് വരെ 34,666 കുവൈത്തികളും 840 നോൺ-കുവൈത്തികളും ഉൾപ്പെടുന്ന മൊത്തം ജീവനക്കാരുടെ എണ്ണം 35,506 ആയിട്ടുണ്ട്.

ഈ വർഷം ജനുവരിയിൽ ആകെ ജീവനക്കാരുടെ എണ്ണം 34,395 ആയിരുന്നു. ഇതിൽ 33,533 കുവൈത്തികളും 862 പ്രവാസികളുമായിരുന്നു ഉൾപ്പെട്ടിരുന്നത്. കുവൈത്തിവത്കരണ നയവും വിരമിക്കൽ നടപടികളും കാരണം പ്രവാസികളുടെ എണ്ണത്തിൽ 22 പേരുടെ കുറവുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാർഷിക ആവശ്യകതകൾക്കും പ്രത്യേക സാങ്കേതിക, ഭരണപരമായ റോളുകളിലേക്കുള്ള ആവശ്യങ്ങൾക്കും അനുസൃതമായാണ് നിയമനങ്ങൾ നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News