ആഗോള വിനോദസഞ്ചാരകേന്ദ്രമാകാൻ കുവൈറ്റ്; സാധ്യതകളുണ്ടെന്ന് യുഎൻഡബ്ല്യുടിഒ

  • 28/09/2024


കുവൈത്ത് സിറ്റി: സമാധാനവും സാംസ്കാരിക തനിമയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിനോദസഞ്ചാര സംരംഭങ്ങളെ പ്രശംസിച്ചുകൊണ്ട് ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറുന്നതിന് കുവൈത്തിന് കാര്യമായ സാധ്യതകളുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യുഎൻഡബ്ല്യുടിഒ). ലോക ടൂറിസം ദിനത്തോടനുബന്ധിച്ചാണ് യുഎൻഡബ്ല്യുടിഒ സെക്രട്ടറി ജനറൽ സൂറബ് പൊളോലികാഷ്‌വിലി ഇക്കാര്യങ്ങൾ പറഞ്ഞത്. 

കുവൈത്തിൻ്റെ സാംസ്‌കാരിക പൈതൃകവും പ്രശസ്തമായ ആതിഥ്യമര്യാദയും ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അതിൻ്റെ ആകർഷണീയത വർധിപ്പിക്കുന്നുണ്ട്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളെ അതിൻ്റെ ചരിത്രവും പാരമ്പര്യവും അനുഭവിക്കാൻ ക്ഷണിക്കുന്നതിലൂടെ, കുവൈത്തിന് കൂടുതൽ സാംസ്കാരിക ധാരണയും ഐക്യവും വളർത്താൻ കഴിയും. കുവൈത്തിന്റെ വിശാലമായ സാധ്യതകളെ കുറിച്ചും പൊളോളികാഷ്വിലി എടുത്തുപറഞ്ഞു.

Related News