മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചയാളുടെ ശിക്ഷ റദ്ദാക്കി അപ്പീൽ കോടതി

  • 28/09/2024


കുവൈത്ത് സിറ്റി: മോർഫിൻ കൈവശം വെച്ചുകൊണ്ട് മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ചതിന് ഒരാൾക്കെതിരെ കീഴ്ക്കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുന്നതിന് പുറമെ നാല് വർഷം കഠിന തടവും 1000 ദിനാർ പിഴയുമാണ് ചുമത്തിയിരുന്നത്. പ്രതിയുടെ കാർ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കേസ് ഫയലുകൾ സൂചിപ്പിക്കുന്നു. 

വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ പ്രാഥമിക മെഡിക്കൽ റിപ്പോർട്ടിൽ പ്രതി മയക്കുമരുന്നും ചില മരുന്നുകളും കഴിച്ചതായി സംശയം രേഖപ്പെടുത്തിയിരുന്നു. ചികിത്സ പൂർത്തിയാക്കാതെ പ്രതി ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു, തുടർന്ന് പോലീസിന് കീഴടങ്ങുകയും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. തൻ്റെ കക്ഷി നിരപരാധിയാണെന്നതിന് തെളിവുകൾ പ്രതിഭാദ​ഗം അഭിഭാഷകൻ ഹാജരാക്കിയിരുന്നു.

Related News