ഹവല്ലിയിൽ സുരക്ഷാ ക്യാമ്പയിൻ; 1,895 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി, നിരവധി പേർ അറസ്റ്റിൽ

  • 28/09/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്‍റെ നേതൃത്വത്തിൽ ഹവല്ലി മേഖലയിൽ സുരക്ഷാ അധികൃതർ സമഗ്രമായ സുരക്ഷാ ഓപ്പറേഷൻ നടത്തി. പ്രത്യേക സുരക്ഷാ സേനയുടെ പിന്തുണയോടെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ സംയുക്തമായാണ് പരിശോധനകൾ നടത്തിയത്. 1,895 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കൃത്യമായ തിരിച്ചറിയല്‍ രേഖകൾ കൈവശം ഇല്ലാതിരുന്ന 32 പേര്‍ അറസ്റ്റിലായി. 24 താമസ, തൊഴിൽ നിയമ ലംഘകരും പിടിയിലായി. കൂടാതെ 15 വാണ്ടഡ് വാഹനങ്ങളും പിടിച്ചെടുത്തു. അറസ്റ്റ് വാറണ്ടുള്ള 16 പേരും പിടിയിലായി. ലഹരിപാനീയങ്ങൾ കൈവശം വച്ചതിന് രണ്ട് കേസുളില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Related News