കുവൈത്തിൽ ഈ വർഷം സെപ്റ്റംബർ പകുതി വരെ 4,056 തീപിടിത്തങ്ങൾ ഉണ്ടായതായി കണക്കുകൾ

  • 29/09/2024


കുവൈത്ത് സിറ്റി: ഈ വർഷം ആദ്യം മുതൽ സെപ്റ്റംബർ പകുതി വരെ 4,056 തീപിടിത്തങ്ങൾ ഉണ്ടായതായി കുവൈത്ത് ഫയർഫോഴ്‌സിൻ്റെ ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദ്. ജനവാസ മേഖലകളിലെ തീപിടിത്തങ്ങളുടെ എണ്ണം 918 ആണ്. തലസ്ഥാനത്ത് 140, ഹവല്ലിയിൽ 169, മുബാറക് അൽ കബീറിൽ 124, ഫർവാനിയയിൽ 174, ജഹ്‌റയിൽ 132, അഹമ്മദിയിൽ 169 എന്നിങ്ങനെയാണ് കണക്കുകൾ. നോൺ-റെസിഡൻഷ്യൽ ഏരിയകളിലെ തീപിടിത്തങ്ങളുടെ എണ്ണം 411 ആണ്. 

കുട്ടികൾ തീയിൽ കളിച്ചതുമായി ബന്ധപ്പെട്ട് ഓ​ഗസ്റ്റ് വരെ 396 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, നിക്ഷേപ കെട്ടിടങ്ങൾക്ക് പുതിയ സുരക്ഷാ ചട്ടങ്ങൾ നടപ്പിലാക്കുമെന്ന് മേജർ ജനറൽ ഖാലിദ് ഫഹദ് പറഞ്ഞു. രാജ്യത്തുടനീളം തീപിടിത്ത പ്രതിരോധ നടപടികൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ സംരംഭത്തിൻ്റെ ഭാഗമാണ് ഈ നീക്കം. ഈ കെട്ടിടങ്ങളെ ഫയർഫോഴ്‌സിൻ്റെ പ്രധാന ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പദ്ധതി വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്.

Related News