15 മാസങ്ങൾക്കിടയിൽ കുവൈത്തിൽ 7500 ഹൃദയാഘാത കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ

  • 29/09/2024


കുവൈത്ത് സിറ്റി: 15 മാസങ്ങൾക്കിടയിൽ കുവൈത്തിൽ 7500 ഹൃദയാഘാത കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ. 2023 മെയ് 15 നും 2024 ഓഗസ്റ്റ് 2024 നും ഇടയിൽ രാജ്യത്തെ ഹൃദ്രോഗങ്ങളെക്കുറിച്ച് ഹാർട്ട് അസോസിയേഷൻ ഒരു പഠനം നടത്തിയതായി അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. റാഷിദ് അൽ ആവിഷ് പറഞ്ഞു. 7,600 ഹൃദയാഘാതം, പക്ഷാഘാതം, ആൻജീന പെക്റ്റോറിസ് കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് പഠനത്തിൽ നിന്ന് വ്യക്തമായത്.

സബാഹ് അൽ അഹമ്മദ് കാർഡിയാക് സെൻ്ററിൻ്റെ സഹകരണത്തോടെ നടത്തിയ പഠനത്തിൽ രോഗബാധിതരായ പുരുഷന്മാരുടെ എണ്ണം 6,239 കേസുകളിൽ എത്തി. ആകെയുള്ളതിൽ 82 ശതമാനവും പുരുഷന്മാരിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം സ്ത്രീകളുടെ എണ്ണം 1,363 കേസുകളിൽ എത്തി, ഇത് 18 ശതമാനം ആണ്. നിലവിലുള്ളതും തുടരുന്നതുമായ പുകവലിക്കാരാണ് ഇതിൽ 43 ശതമാനവും. അതേസമയം പുകവലി ഉപേക്ഷിച്ചവരിൽ 13 ശതമാനനത്തെയും ഹൃദ്രോ​ഗം ബാധിട്ടുണ്ട്.

Related News