മാൻപവർ അതോറിറ്റിക്ക് ചുമതല; നഴ്സറികൾ കർശനമായ നിരീക്ഷണത്തിൽ

  • 30/09/2024


കുവൈത്ത് സിറ്റി: സ്വകാര്യ നഴ്‌സറികളുടെ മേൽനോട്ടം വഹിക്കുന്ന പങ്കാളികൾ ഉൾപ്പെട്ട സംയുക്ത സമിതി ഓരോ നഴ്‌സറിയുടെയും സ്റ്റാഫിംഗ് ആവശ്യങ്ങൾ വിലയിരുത്തുന്നതിനുള്ള അധികാരം മാൻപവര്‍ അതോറിറ്റിക്ക് നൽകിയതായി സാമൂഹിക കാര്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. അഡ്മിനിസ്‌ട്രേഷൻ, നഴ്‌സറി യൂണിയൻ, മാൻപവർ അതോറിറ്റി എന്നിവയുമായി ഏകോപിപ്പിച്ച് ആവശ്യമായ തൊഴിലാളികളുടെ എണ്ണം വിലയിരുത്തുന്നതും ജോലിയുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്ന ഉചിതമായ ജോബ് ടൈറ്റുകൾ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. ചെറിയ ലംഘനങ്ങൾക്കുള്ള മുന്നറിയിപ്പുകളിൽ തുടങ്ങി, ആവശ്യമെങ്കിൽ കൂടുതൽ ഗുരുതരമായ നിയമലംഘനങ്ങൾക്ക് ലൈസൻസ് അസാധുവാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും.

Related News