എടിഎം കവർച്ച നടത്താനുള്ള ശ്രമത്തിനിടെ പ്രവാസി അറസ്റ്റിൽ

  • 30/09/2024


കുവൈത്ത് സിറ്റി: റാഖ കോഓപ്പറേറ്റീവിന് സമീപമുള്ള എടിഎം കവർച്ച നടത്താനുള്ള ശ്രമം തകര്‍ത്ത് സുരക്ഷാ അധികൃതര്‍. എടിഎമ്മിൽ നിന്ന് പണം മോഷ്ടിക്കാനുള്ള ഉപകരണങ്ങളുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസ്, പ്രതിയെ പിടികൂടുന്നതുവരെ ഓപ്പറേഷനിലുടനീളം റാഖ ഡിറ്റക്ടീവുകളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി ഒരു സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. 

എടിഎം കവർച്ച നടത്താൻ ഒരു പ്രവാസി പദ്ധതിയിട്ടിരുന്നതായും ശനിയാഴ്ച രാത്രി കുറ്റകൃത്യം നടക്കുമെന്നും റാഖ ഡിറ്റക്ടീവിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വ്യക്തമായ പദ്ധതി തയാറാക്കിയാണ് അധികൃതര്‍ കാത്തിരുന്നത്. കൈയിൽ ഉപകരണങ്ങളുമായി എത്തിയ പ്രതി മെഷീൻസ് തകർക്കാൻ ശ്രമിവേ കയ്യോടെ അറസ്റ്റിലാവുകയും ചെയ്തു. കുറച്ചുകാലമായി മയക്കുമരുന്നിന് അടിമയാണെന്നും പണം തട്ടിയെടുക്കാൻ ഉദ്ദേശിച്ചിരുന്നതായി പ്രതി ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Related News