ഒരാഴ്ച നീണ്ട ട്രാഫിക് പരിശോധന; 56,581 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

  • 30/09/2024


കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി ട്രാഫിക്ക് പരിശോധനകൾ കര്‍ശനമാക്കി അധികൃതര്‍. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടർ വ്യാപകമായ പരിശോധനകളാണ് നടത്തുന്നത്. ഗതാഗതവും സുരക്ഷാ സാഹചര്യവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകൾ തുടരും.

കഴിഞ്ഞ ഒരാഴ്ചയായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ സുരക്ഷാ ക്യാമ്പയിനുകളില്‍ 56,581 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. അശ്രദ്ധമായി വാഹനമോടിച്ച 71 പേരെ അറസ്റ്റ് ചെയ്തു. 96 വാഹനങ്ങളും 77 മോട്ടോർ സൈക്കിളുകളും ജുവനൈൽ ഗാരേജിലേക്കും പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച 39 പേരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്കും റഫർ ചെയ്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് പട്രോളിംഗ് കഴിഞ്ഞയാഴ്ച 1,482 അപകടങ്ങളാണ് കൈകാര്യം ചെയ്തത്.

Related News