ഗവൺമെൻ്റ് കരാറുകളിൽ നിന്നും പദ്ധതികളിൽ നിന്നും തൊഴിലാളികളുടെ റെസിഡൻസി മാറ്റം അനുവദിക്കും; ആഭ്യന്തരമന്ത്രി

  • 30/09/2024

 



കുവൈറ്റ് സിറ്റി : സർക്കാർ കരാറുകളിലേക്കും പ്രോജക്‌ടുകളിലേക്കും വർക്ക് പെർമിറ്റോടെ കൊണ്ടുവരുന്ന തൊഴിലാളികളെ ഈ മേഖലയ്‌ക്ക് പുറത്ത് ജോലി ചെയ്യുന്നതിന് മാറ്റാൻ അനുവദിക്കുന്ന തീരുമാനം നവംബർ 3 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആദ്യ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറപ്പെടുവിച്ച്. 

മേൽപ്പറഞ്ഞ തൊഴിലാളികളെ മാറ്റുന്നതിന് പാലിക്കേണ്ട 5 വ്യവസ്ഥകൾ തീരുമാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്


1- സർക്കാർ കരാർ അല്ലെങ്കിൽ പദ്ധതി അവസാനിപ്പിക്കുക.

2- കരാർ അല്ലെങ്കിൽ പ്രോജക്‌റ്റ് അവസാനിച്ചുവെന്നും തൊഴിലാളികളുടെ ആവശ്യമില്ലെന്നും പ്രസ്‌താവിക്കുന്ന സർക്കാർ ഏജൻസി നൽകിയ ഒരു കത്ത് മാൻപവർ പബ്ലിക് അതോറിറ്റിക്ക് നൽകൽ.

3- തൊഴിലാളിയെ സർക്കാർ കരാറിൽ കൊണ്ടുവന്ന് ഒരു വർഷം കഴിയുന്നതുവരെ.

4- തൊഴിലാളി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലുടമയുടെ അംഗീകാരം.

5- 350 ദിനാർ അധിക ഫീസ് ആയി ഈടാക്കും.

Related News