പുതിയ സ്വകാര്യ വാഹനങ്ങളുടെ ആദ്യ സാങ്കേതിക പരിശോധന കാലയളവ് നീട്ടി

  • 30/09/2024


കുവൈത്ത് സിറ്റി: പുതിയ സ്വകാര്യ വാഹനങ്ങൾ (കാറുകൾ - മോട്ടോർ സൈക്കിളുകൾ) ലൈസൻസ് തീയതി മുതൽ 3 വർഷത്തിന് ശേഷം ആദ്യ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. നേരത്തെ ഇത് രണ്ട് വര്‍ഷമായിരുന്നു. ആദ്യ പരിശോധനയുടെ തീയതി മുതൽ 3 വർഷത്തിന് ശേഷം വാഹനങ്ങൾ രണ്ടാമത്തെ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം. രണ്ടാമത്തെ പരിശോധന തീയതി മുതൽ രണ്ട് വർഷത്തിന് ശേഷമാകും മൂന്നാമത്തെ സാങ്കേതിക പരിശോധന. ഈ കാലയളവുകളുടെ കാലാവധി കഴിഞ്ഞാൽ വർഷം തോറും വാഹനങ്ങൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണണെന്നും അധികൃതര്‍ വിശദീകരിച്ചു.

Related News