കളിക്കുന്നതിനിടെ ആറ് വയസുകാരന്‍റെ വിരലുകളറ്റു

  • 30/09/2024


കുവൈത്ത് സിറ്റി: അബ്‍ദാലി പ്രദേശത്തെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ ആറ് വയസുകാരന്‍റെ വിരലുകളറ്റു. ബലൂൺ വീർപ്പിക്കാൻ ഉപയോഗിക്കുന്ന എയർ-പമ്പിംഗ് മെഷീൻ ഉപയോഗിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയെ ഉടൻ ആംബുലൻസിൽ ജഹ്‌റ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി അൽ റാസി ആശുപത്രിയിലേക്ക് മാറ്റി. സാദ് അൽ-അബ്‍ദുള്ള സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പരിക്കിനുള്ള കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് അന്വേഷണം. കുട്ടിയുടെ വലതു കൈ ചെറുവിരൽ, മോതിരവിരൽ, നടുവിരൽ, ചൂണ്ടുവിരൽ എന്നിവയുൾപ്പെടെ ഒന്നിലധികം വിരലുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ചെറുവിരലിന് സാരമായി പരിക്കേറ്റുവെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related News