സിൽക്ക് സിറ്റിയുടെ മേൽനോട്ടം മുനിസിപ്പൽ കാര്യ മന്ത്രിക്ക് കൈമാറി

  • 30/09/2024


കുവൈത്ത് സിറ്റി: സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ മേൽനോട്ടം വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിക്ക് കൈമാറിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് സെക്രട്ടേറിയറ്റിൻ്റെ മേൽനോട്ടം വൈദ്യുതി മന്ത്രിക്കും, ദേശീയ മനുഷ്യാവകാശ ബ്യൂറോയുടെ മേൽനോട്ടം വിദേശകാര്യ മന്ത്രിക്കും കൈമാറിക്കൊണ്ട് മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. സിൽക്ക് സിറ്റിയുടെയും (സുബിയ) ബുബിയൻ ദ്വീപ് വികസന അതോറിറ്റിയുടെയും മേൽനോട്ടം മുനിസിപ്പൽ കാര്യ മന്ത്രിക്ക് കൈമാറാനും ഉത്തരവ് പുറപ്പെടുവിച്ചു.

Related News