ബയോമെട്രിക് പൂർത്തിയാക്കാനുള്ളത് 75,000 പ്രവാസികൾ; സർക്കാർ, ബാങ്കിംഗ് ഇടപാടുകൾ ലഭ്യമാകില്ല

  • 30/09/2024



കുവൈറ്റ് സിറ്റി : ബയോ മെട്രിക് നടപടിക്രമത്തിനുള്ള സമയപരിധിക്ക് മണിക്കൂറുകൾക്ക് മുമ്പ്, 59,841 പൗരന്മാരും 75,695 പ്രവാസികളും ഇന്നലെ വരെ ബയോമെട്രിക് ഫിംഗർപ്രിൻ്റ് നടപടിക്രമത്തിന് വിധേയരായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവിൽ കാർഡും എല്ലാ സർക്കാർ, ബാങ്കിംഗ് ഇടപാടുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ഒഴിവാക്കാൻ വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എല്ലാവരോടും ക്രിമിനൽ എവിഡൻസ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഈദ് അൽ-അവൈഹാൻ ആഹ്വാനം ചെയ്തു. സമയപരിധി അവസാനിച്ചതിന് ശേഷം മാളുകളിലെ ഉപകരണങ്ങൾ അഡ്മിനിസ്ട്രേഷനിലെ എട്ട് സേവന കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് അൽ-അവൈഹാൻ പ്രസ്താവിച്ചു,  പ്രവാസികൾക്ക് അനുവദിച്ച സമയപരിധി ഡിസംബർ 30 വരെ തുടരുമെന്ന് അദ്ദേഹം വിശദീകരിച്ചു. ബിയോമെട്രിക് പൂർത്തിയാക്കാത്തവരുടെ വിവരങ്ങൾ ബാങ്കുകൾക്ക് നൽകിയതായും, ഇവരുടെ ബാങ്കിങ് ഇടപാടുകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്നും റിപ്പോർട്ട് ചെയ്തു.

Related News