ലബനന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്; ആക്രമണങ്ങളെ അപലപിച്ചു

  • 02/10/2024


കുവൈത്ത് സിറ്റി: ഇസ്രയേൽ ആക്രമണത്തിനിരയായ ലബനന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്‌യ, ലെബനീസ് റിപ്പബ്ലിക്കിൻ്റെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്ള ബൗ ഹബീബിനെ ഫോണിൽ വിളിച്ചു. ലബനനോടും അവിടുത്തെ സഹോദരങ്ങളോടും കുവൈത്തിൻ്റെ ഐക്യദാർഢ്യവും എല്ലാ നടപടികൾക്കും പൂർണ പിന്തുണയും അദ്ദേഹം അറിയിച്ചു. സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കാൻ ശ്രമിക്കുമെന്നും ലെബനൻ നേരിടുന്ന എല്ലാ ആക്രമണങ്ങളെയും കുവൈത്ത് ഭരണകൂടം അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News