പ്രായമായവർക്കായുള്ള പാർക്കിംഗ് സ്ഥലങ്ങൾ ചൂഷണം ചെയ്താൽ കടുത്ത പിഴ

  • 02/10/2024


കുവൈത്ത് സിറ്റി: സഹേൽ ആപ്ലിക്കേഷൻ വഴി പ്രായമായവർക്കായി മുൻഗണനാ സേവനവും ലൈസൻസ് പ്ലേറ്റ് വിതരണവും ആരംഭിക്കുമെന്ന് സാമൂഹികകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ അജ്മി അറിയിച്ചു. പ്രായമായവരുടെ ദൈനംദിന ജീവിതം സുഗമമാക്കുന്ന വയോജന നിയമ വ്യവസ്ഥകൾ നടപ്പിലാക്കാൻ മന്ത്രാലയം ശ്രമിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ പ്രായമായവർക്കായുള്ള പാർക്കിംഗ് സ്ഥലങ്ങൾ ചൂഷണം ചെയ്യുന്നവർക്കെതിരെ പിഴകൾ ചുമത്തുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കാൻ മന്ത്രാലയത്തിന് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 

സഹേൽ ആപ്ലിക്കേഷനിൽ എല്ലാ സേവനങ്ങളും ഉൾപ്പെടുത്തി ഡിജിറ്റൽ പരിവർത്തനം വിപുലീകരിക്കുന്നതിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മന്ത്രാലയം ഉടൻ തന്നെ പൂർണമായും ഡിജിറ്റലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിൻ്റെ ലക്ഷ്യങ്ങളിൽ 99 ശതമാനവും നേടിയത് സാങ്കേതിക ടീമിന്റെ സംയുക്ത ശ്രമങ്ങളിലൂടെയാണെന്നും ഡോ. ഖാലിദ് അൽ അജ്മി കൂട്ടിച്ചേർത്തു.

Related News