തട്ടിപ്പ് ഓഫറുകളെ കുറിച്ച് വീണ്ടും മുന്നറിയിപ്പ്; ഇൻസ്റ്റാഗ്രാമിൽ വമ്പൻ ഓഫറിൽ മൊബൈൽ ഫോണുകൾ

  • 02/10/2024


കുവൈത്ത് സിറ്റി: വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളുടെ വ്യാപനം ഉപഭോക്താക്കൾക്ക് സംശയം ഉണ്ടാക്കുന്നുവെന്ന് കുവൈത്ത് അസോസിയേഷൻ ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റി (കെഎഐഎസ്) മേധാവി ഡോ. സഫാ സമാൻ പ്രത്യേകിച്ച് ഭക്ഷ്യ ഉൽപന്നങ്ങൾ കാര്യത്തിൽ ആകർഷകമായ കിഴിവുകളും ബാങ്ക് ലിങ്കുകൾ വഴിയുള്ള പേയ്‌മെൻ്റും സംശയകരമായി ഉപഭോക്താക്കൾക്ക് തോന്നുന്നുണ്ട്. ഈ പരസ്യങ്ങളുടെ ലക്ഷ്യം സാമ്പത്തിക തട്ടിപ്പാണ്. അതിൽ ധാരാളം ആളുകൾ ഇരകളാകുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ വമ്പൻ ഓഫറിൽ മൊബൈൽ ഫോണുകൾ ലഭ്യമാണെന്ന പരസ്യത്തിൽ നിരവധി പേർ തട്ടിപ്പിനിരയായി.


വഞ്ചനാപരമായ ഇടപാടുകൾ കുറയ്ക്കുന്നതിൽ ബാങ്ക് ലിങ്കുകൾ കഴിയുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. കാരണം അവ വ്യാപകമായി ഉപയോഗിക്കപ്പെടുകയും പൊതുജനങ്ങൾക്ക് കാര്യമായ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തു. ചില ബാങ്കുകൾക്ക് തട്ടിപ്പ് തടയാൻ കഴിയുന്നില്ല. സാമ്പത്തിക വിവരങ്ങൾ അജ്ഞാത കക്ഷികൾക്ക് വെളിപ്പെടുത്തുകയും വ്യക്തിഗത വിവരങ്ങൾ നേടുന്നതിന് മറ്റൊരു വെബ്‌സൈറ്റിലേക്ക് ഉപഭോക്താക്കളെ നയിക്കുകയും തെറ്റായ ബാങ്ക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് അവർ മുന്നറിയിപ്പ് നൽകി.

Related News