ഷുവൈഖ് കടൽത്തീരത്തിൻ്റെ നവീകരണത്തിന് മുനിസിപ്പൽ കൗൺസിൽ അംഗീകാരം

  • 02/10/2024


കുവൈത്ത് സിറ്റി: ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെൻ്ററിന് എതിർവശത്തുള്ള ഷുവൈഖ് കടൽത്തീരം വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അം​ഗീകാരം. കടൽത്തീരം പുനരുദ്ധരിക്കുന്നതിനും ഭാവിയിലെ വാണിജ്യ ആവശ്യങ്ങൾക്കായി സൈറ്റുകൾ അനുവദിക്കുന്നതിനുമുള്ള നിർദ്ദേശത്തിന് മുനിസിപ്പൽ കൗൺസിൽ തിങ്കളാഴ്ച അംഗീകാരം നൽകി. സൗത്ത് സാദ് അൽ അബ്ദുള്ള റെസിഡൻഷ്യൽ സിറ്റിയുടെ കിഴക്കൻ പ്രദേശത്തിന്റെ വിപുലീകരണം സംബന്ധിച്ച കൗൺസിലിൻ്റെ തീരുമാനം ഭേദഗതി ചെയ്യണമെന്ന് ഭവന ക്ഷേമത്തിനായുള്ള പൊതു അതോറിറ്റിയുടെ അഭ്യർത്ഥനയ്ക്കും അം​ഗീകാരമായിട്ടുണ്ട്. കൂടാതെ സൗത്ത് ഈസ്റ്റ് ദോഹ തുറമുഖത്ത് വികസന പദ്ധതിക്ക് സ്ഥലം അനുവദിക്കണമെന്നുള്ള കുവൈത്ത് തുറമുഖ അതോറിറ്റിയുടെ അഭ്യർത്ഥനയും അം​ഗീകാരം ലഭിച്ചു.

Related News