സുരക്ഷാ ലംഘനം; 20 കടകൾ പൂട്ടിച്ച് ഫയർഫോഴ്സ്

  • 03/10/2024

 


കുവൈറ്റ് സിറ്റി : വിവിധ ഗവർണറേറ്റുകളിലായി 20 കടകളും അനുബന്ധ സൗകര്യങ്ങളും ജനറൽ ഫയർഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് അടച്ചുപൂട്ടി. ആവശ്യമായ ഫയർ ലൈസൻസുകൾ നേടുന്നതിൽ വ്യാപാര സ്ഥാപനങ്ങളുടെ പരാജയവും സുരക്ഷാ, അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിക്കാത്തതിനാലുമാണ് അടച്ചുപൂട്ടൽ നടപ്പാക്കിയത്. നിയമലംഘനങ്ങൾ പരിഹരിക്കാൻ സ്ഥാപനങ്ങൾക്ക് മുൻകൂർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് നടപടി.

Related News