മകളെ കൊല്ലാനുള്ള ഉദ്ദേശത്തോടെ ഇൻസുലിൻ കുത്തിവച്ചു; യുവതിക്കും കാമുകനും ശിക്ഷ

  • 03/10/2024


കുവൈത്ത് സിറ്റി: മകളെ കൊല്ലാനുള്ള ഉദ്ദേശത്തോടെ ഇൻസുലിൻ കുത്തിവച്ചതിന് കുവൈത്തി യുവതിക്ക് 47 വർഷം തടവും കാമുകന് 15 വർഷം തടവും ശിക്ഷിച്ച കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു. 13 വയസുകാരിയായ കുട്ടിയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. അവിഹിത ബന്ധം കണ്ടെത്തിയതിന് ശേഷം മകളെ ലൈംഗികമായി പീഡിപ്പിക്കാൻ യുവതി സഹായിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കാമുകനുമായുള്ള അവിഹിതബന്ധം കണ്ടെത്തിയതിനെ തുടർന്നുള്ള പ്രതികാരമായാണ് കുട്ടിയെ കൊല്ലാൻ അമ്മ തീരുമാനിച്ചത്. യുവതിക്കും കാമുകനും ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

Related News