കുവൈത്ത് സമുദ്രാതിര്‍ത്തിയിലെ കപ്പലപകടം; തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും

  • 04/10/2024


കുവൈത്ത്‌സിറ്റി ∙ കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ ചരക്ക്കപ്പല്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും. 

കുവൈത്ത് നാവിക സേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ സബ്ഹാന്‍ മോര്‍ച്ചറിയിലാണ്. കുവൈത്തില്‍ ഇവരുടെ രേഖകള്‍ ഒന്നും ഇല്ലാത്തത് സാങ്കേതിക തടസം നേരിട്ടിരുന്നു. തുടര്‍ന്ന്, കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ ടെസ്റ്റ് നല്‍കാന്‍ എംബസി ആവശ്യപ്പെട്ടു. ഇതനുസരിച്ച്,നോര്‍ക്ക മുഖേന ഹനീഷിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി കുവൈത്ത് എംബസിയിലേക്ക് കഴിഞ്ഞ 13ന് അയച്ചിരുന്നു. തുടര്‍ന്ന്, ഹനീഷിന്റെ മൃതദേഹം തിരച്ചറിഞ്ഞു. കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ അത് നാട്ടിലേക്ക് അയച്ചു. കണ്ണൂര്‍ സ്വദേശിയായ സുരേഷിനെക്കുറിച്ച് ഇതുവരെയും സ്ഥിരീകരണമില്ല.

Related News