ഖൈത്താനിൽ തീവ്രമായ സുരക്ഷ, ട്രാഫിക് പരിശോധന; നിരവധി പേര്‍ അറസ്റ്റിൽ

  • 04/10/2024


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഖൈത്താൻ മേഖലയിൽ തീവ്രമായ സുരക്ഷ, ട്രാഫിക് പരിശോധനയുമായി അധികൃതര്‍. 2,831 ട്രാഫിക് നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. 34 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17 പേര്‍ പിടിയിലായി. മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നാല് പേരെ ട്രാഫിക് പോലീസിനും റഫർ ചെയ്തു. പ്രത്യേക സുരക്ഷാ സേനയുടെ പിന്തുണയോടെയും വനിതാ പോലീസിൻ്റെ പങ്കാളിത്തത്തോടെയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Related News