ഇസ്രയേല്‍ ആക്രമണത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ മൗനത്തെ വിമര്‍ശിച്ച് കുവൈത്ത്

  • 04/10/2024


കുവൈത്ത് സിറ്റി: പലസ്തീനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ യുദ്ധത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്‍റെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുടെ പ്രതിനിധി കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. ഏഷ്യൻ കോ-ഓപ്പറേഷൻ ഡയലോഗിൻ്റെ മൂന്നാം ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്‌ട്ര നിയമത്തിൻ്റെയും അന്തർദേശീയ മാനുഷിക നിയമങ്ങളുടെയും നിഷ്‌ക്രിയത്വമാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

പലസ്തീൻ പ്രശ്നം ഏഷ്യൻ ഭൂഖണ്ഡത്തെ വേട്ടയാടുന്ന ഒരു പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടി ഈ ഫോറത്തിൽ അംഗമായ പലസ്തീൻ ഏകദേശം ഒരു വർഷമായി ഇസ്രായേൽ അധിനിവേശ സേനയുടെ നഗ്നമായ ആക്രമണത്തിന് വിധേയമാണെന്ന് കുവൈത്ത് കിരീടാവകാശി പറഞ്ഞു. ഈ ആക്രമണത്തെ കുവൈത്ത് ശക്തമായി. ഈ ക്രൂരത ഉടനടി നിർത്തി ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്‍റെ ആഹ്വാനം നിറവേറ്റാൻ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News