സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപണി; കുവൈത്തിൽ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടക്കമുണ്ടാകുമെന്ന് അറിയിപ്പ്

  • 05/10/2024


കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ശനിയാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഈ മാസം 12 വരെ ഇത് തുടരും. മെയിൻ്റനൻസ് ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളും തീയതികളും അനുസരിച്ച് വൈദ്യുതി മുടക്കം ഉണ്ടാകും. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുമെന്നും നാല് മണിക്കൂർ തുടരും. ജോലിയുടെ രീതികളും വ്യവസ്ഥകളും അനുസരിച്ച് സമയം ചിലപ്പോൾ കൂടുകയോ കുറയുകയോ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related News