മണൽക്കാറ്റുകൾ കൈകാര്യം ചെയ്യേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് കുവൈത്ത് ഫണ്ട്

  • 05/10/2024


കുവൈത്ത് സിറ്റി: കാലാവസ്ഥാ വ്യതിയാനത്തിനും മരുഭൂവൽക്കരണത്തിനും ഏറെ സാധ്യതയുള്ള പ്രദേശമാണ് കുവൈത്ത് ഉൾപ്പെടുന്ന മേഖലയെന്ന് അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടിൻ്റെ ആക്ടിംഗ് ഡയറക്ടർ വലീദ് അൽ ബഹാർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇറാഖ്, കുവൈത്ത്, അറേബ്യൻ ഗൾഫിൻ്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ എന്നിവിടങ്ങളിൽ മണൽ, പൊടി കാറ്റുകളുടെ എന്നിവയുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. 

ഇതെല്ലാം അടിയന്തിര മുൻഗണന നൽകുന്ന വിഷയങ്ങളാണ്. മേഖലയും ലോകവും അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക, ആരോഗ്യ വെല്ലുവിളികളെ കുറിച്ച് ബ്രിട്ടീഷ് എംബസിയുടെ സഹകരണത്തോടെ ഫണ്ട് ആസ്ഥാനത്ത് നടത്തിയ ശിൽപശാലയുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയുടെ പ്രാധാന്യവും പ്രാദേശിക പരിസ്ഥിതി മെച്ചപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും എല്ലാ പദ്ധതികളിലും ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അൽ ബഹാർ വിശദീകരിച്ചു.

Related News