കുവൈത്തിലെ പരമ്പരാഗത വിവാഹങ്ങളുടെ മനോഹരമായ പെയിന്റിം​ഗുമായി ആർട്ടിസ്റ്റ് ഇബ്രാഹിം ഷുക്രല്ല

  • 05/10/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ പരമ്പരാഗത വിവാഹങ്ങളുടെ മനോഹരമായ പെയിന്റിം​ഗ് പകർത്തി കുവൈത്ത് ആർട്ടിസ്റ്റ് ഇബ്രാഹിം ഷുക്രല്ല. കാൻവാസിൽ 14 മീറ്റർ നീളമുള്ള പെയിൻ്റിംഗിലൂടെ കുവൈത്ത് വിവാഹത്തിൻ്റെ വിവിധ ഘട്ടങ്ങളാണ് വിശദീകരിച്ചിട്ടുള്ളത്. വിവാഹനിശ്ചയ ചടങ്ങോടെയാണ് പെയിന്റിം​ഗ് ആരംഭിക്കുന്നത്. തുടർന്ന് ദാസ (വധുവിന് സമ്മാനം) പിന്നീട് മെൽച എന്നറിയപ്പെടുന്ന ചടങ്ങും തുടർന്ന് യെൽവ ചടങ്ങും വരനും വധുവും കല്യാണം കഴിഞ്ഞ് അവരുടെ പുതിയ വീട്ടിലേക്ക് മടങ്ങുന്ന സഫ പരേഡ് ചടങ്ങുമെല്ലാം പെയിന്റിം​ഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിറങ്ങൾ, ലൈറ്റിംഗ് ടെക്നിക്കുകൾ, വാസ്തുവിദ്യാ സവിശേഷതകൾ എന്നിവയിലൂടെ കുവൈത്തി വിവാഹങ്ങളുടെ ചരിത്രപരമായ ഡോക്യുമെൻ്റേഷനാണ് ഈ പെയിന്റിം​ഗ്.

Related News