ഫർവാനിയയിൽ സുരക്ഷാ പരിശോധന; 23 താമസ-തൊഴിൽ നിയമ ലംഘകര്‍ അറസ്റ്റിൽ

  • 05/10/2024


കുവൈത്ത് സിറ്റി: ഫർവാനിയ പ്രദേശത്ത് വിപുലമായ സുരക്ഷാ, ട്രാഫിക്ക് പരിശോധനയുമായി അധികൃതര്‍. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സ്, വനിതാ പോലീസ് എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു പരിശോധന.

2,833 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രേഖകൾ കൈവശമില്ലാത്ത ഒമ്പത് പേര്‍ അറസ്റ്റിലായി. 23 താമസ-തൊഴിൽ നിയമ ലംഘകരും പിടിയിലായി. വാണ്ടഡ് ലിസ്റ്റിലുള്ള 11 വാഹനങ്ങൾ പിടിച്ചെടുത്തു. അബോധാവസ്ഥയില്‍ അവസ്ഥയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതിനു പുറമേ, മൂന്ന് പേരെ ക്രിമിനൽ എൻഫോഴ്സ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിലേക്കും മൂന്ന് പേരെ ട്രാഫിക് ഡിപ്പാർട്ട്മെൻ്റിലേക്കും റഫർ ചെയ്തു. കര്‍ശനമായ സുരക്ഷാ പരിശോധനകൾ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News