കള്ളപ്പണം വെളുപ്പിക്കൽ; ഭരണകുടുംബാംഗം അറസ്റ്റിൽ

  • 05/10/2024


കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളപ്പലിശ എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട ഭരണകുടുംബത്തിലെ അംഗത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൃത്യമായ നിരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. ലൊക്കേഷൻ നിർണ്ണയിച്ച ശേഷം അത് ട്രാക്ക് ചെയ്യുകയായിരുന്നു. തുടര്‍ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു. നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിനും ഭരണകുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കുമായി ഇത് ബാധകമാക്കുന്നതിനും കൃത്യമായ നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News