കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; നിരവധി പേർ അറസ്റ്റിൽ

  • 06/10/2024

 


കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും കര്‍ശനമായ പരിശോധനകൾ തുടര്‍ന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ്. ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടർ പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കി. ഗതാഗതവും സുരക്ഷാ സാഹചര്യവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകൾ നടന്നത്.

കഴിഞ്ഞയാഴ്ച ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ സുരക്ഷാ ക്യാമ്പയിനുകളില്‍ 42,245 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ഡ്രൈവിഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 36 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുരുതരമായ നിയമലംഘനം നടത്തിയതിന് 43 പേരെ ട്രാഫിക് വകുപ്പിന് റഫർ ചെയ്തു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നീണ്ടുനിന്ന ക്യാമ്പയിനിൽ 80 വാഹനങ്ങൾ പിടിച്ചെടുത്തു. അവയിൽ ചിലത് ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ളതോട മോഷ്ടിച്ചതായി റിപ്പോർട്ടു ചെയ്യപ്പെടുകയോ ചെയ്തതാണ്.

Related News