കുവൈത്തിൽ ജനറ്റിക് കാൻസര്‍ നിരക്ക് 10 ശതമാനം

  • 06/10/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ജനറ്റിക് കാൻസര്‍ നിരക്ക് ഏകദേശം 10 ശതമാനമായാണ് കണക്കാക്കപ്പെടുന്നതെന്ന് കുവൈത്ത് കാൻസർ കൺട്രോൾ സെൻ്ററിലെ ജനറൽ ക്ലിനിക്കൽ ജനറ്റിക്‌സ് ആൻഡ് കാൻസർ ഡിസീസസ് കൺസൾട്ടൻ്റ് ഡോ. ഷേക്കർ ബെഹ്‌സാദ്. ഇത് ആഗോള നിരക്കുമായി പൊരുത്തപ്പെടുന്നുണ്ട്. മിക്ക കാൻസർ കേസുകൾക്കും അവരുടെ പാരമ്പര്യവുമായി ബന്ധമില്ല. മുൻകാലങ്ങളിൽ മരുന്നുകൾ പൊതുവായി ഒരു പ്രത്യേക തരം കാൻസറിലേക്കാണ് നയിച്ചിരുന്നത്. എന്നാൽ ഇന്ന് ട്യൂമർ എടുത്ത് അതിന്‍റെ ജീനുകൾ വിശകലനം ചെയ്ത് ഇത്തരത്തിലുള്ള കാൻസറിനോട് കൂടുതൽ പ്രതികരിക്കുന്ന മരുന്നുകളുണ്ട്.

ഈ ജീനുകളുടെ കണ്ടുപിടിത്തം ആളുകളിൽ കാൻസർ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ രോഗനിർണയം നടത്താനും അതുവഴി തടയാനും ചികിത്സിക്കാനും പ്രാപ്തരാക്കി. ഈ കേസുകൾ നിരീക്ഷിക്കുകയും എന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടായാൽ ഉടനടി ആവശ്യമായ ഇടപെടല്‍ നടക്കുകയും ചെയ്യും. ഏറ്റവും സാധാരണമായ അർബുദങ്ങളിൽ സ്തനാർബുദം, വൻകുടൽ, അണ്ഡാശയം, ഗർഭാശയ അർബുദം എന്നിവ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News