കുവൈത്തിലെ പ്രശസ്തമായ കമ്പനികളുടെ ഓഫർ, പകുതി വിലയ്ക്ക് വാങ്ങാം; വമ്പൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്

  • 06/10/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്തമായ കമ്പനികൾ എന്ന വ്യാജേന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നടക്കുന്ന ഓണ്‍ലൈൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. ഇടപാടുകൾ നടത്തുന്നതിന് മുമ്പ് കമ്പനികളുടെ ആധികാരികത പരിശോധിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു. തട്ടിപ്പ് അക്കൗണ്ടുകൾ വഴി ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്തുകൊണ്ട് വാങ്ങുന്നവരെ ആകർഷിക്കുന്നത്. ചിലപ്പോൾ അവയുടെ യഥാർത്ഥ മൂല്യത്തിന്‍റെ പകുതിയിൽ താഴെയുള്ള വിലയ്ക്ക് വരെയാണ് പരസ്യം ചെയ്യപ്പെടുന്നത്.

പണം നല്‍കുന്നതിനുള്ള ഓപ്ഷൻ ഒഴിവാക്കി സാധാരണയായി ലിങ്കുകൾ വഴിയോ ബാങ്ക് കാർഡുകൾ വഴിയോ പേയ്‌മെന്‍റുകൾ വേണമെന്നാണ് ഈ തട്ടിപ്പ് അക്കൗണ്ടുകൾ ആവശ്യപ്പെടുക. ഉപയോക്താക്കൾ ലിങ്ക് സ്വീകരിക്കുമ്പോഴോ അവരുടെ കാർഡ് വിവരങ്ങൾ നൽകുമ്പോഴോ പണം നഷ്ടമാവുകയും ചെയ്യും. ഇലക്ട്രോണിക് തട്ടിപ്പിന്‍റെ വ്യാപകമായ രീതിയായി ഇത് മാറിയെന്ന് കുവൈത്ത് ഇൻഫർമേഷൻ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം ഷുറൂഖ് അൽ സയെഗ് ചൂണ്ടിക്കാട്ടി.

Related News