അമീരി ഹോസ്പിറ്റലിന് സമീപം മയക്കുമരുന്ന് വിൽപ്പന; കെണിയൊരുക്കി പ്രതിയെ വീഴ്ത്തി അന്വേഷണ സംഘം

  • 06/10/2024


കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഗുളികകളുടെ അനധികൃത വിൽപ്പന നടത്തിയിരുന്ന പാരാമെഡിക്ക് അറസ്റ്റില്‍. അമിരി ഹോസ്പിറ്റലിനു സമീപത്ത് നിന്നാണ് ഇയാൾ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്‍റെ പിടിയിലായത്. സാൽമിയയിലെ ഇയാളുടെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് 1500 ലിറിക്ക, ട്രമഡോൾ ഗുളികകൾ അധികൃതർ കണ്ടെത്തി. സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ കടത്ത് കേസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് ഗുളികകൾ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ ലക്ഷ്യം വച്ചുള്ള പ്രതിയുടെ വില്‍പ്പനകളെ കുറിച്ച് ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് വിവരം ലഭിക്കുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനായി കൃത്യമായി പദ്ധതിയുണ്ടാക്കി ഒരു സ്ത്രീ എന്ന പരിയപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുകയായിരുന്നു. അഞ്ച് ഗുളികകൾ വേണമെന്നാണ് ആവശ്യപ്പെട്ടത്. അമിരി ഹോസ്പിറ്റലിന് സമീപമുള്ള ഒരു കഫറ്റീരിയയ്ക്ക് സമീപം എത്താനാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് എത്തിയ പ്രതിയെ അധികൃതര്‍ കയ്യോടെ പിടികൂടുകയായിരുന്നു.

Related News