വാട്‌സ്ആപ്പ്, സംശയാസ്പദമായ വെബ്‌സൈറ്റുകൾ, ഇമെയിൽ; തട്ടിപ്പുകൾ കൂടുന്നുവെന്ന് വാണിജ്യ മന്ത്രാലയം

  • 06/10/2024


കുവൈത്ത് സിറ്റി: വാട്‌സ്ആപ്പ്, സംശയാസ്പദമായ വെബ്‌സൈറ്റുകൾ, ഇമെയിൽ എന്നിവ വഴിയുള്ള തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം. സംശയാസ്പദമായ നമ്പറുകളും വ്യാജ കമ്പനികളും വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകളും ഉപയോഗിച്ച് തട്ടിപ്പുകാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. സന്ദേശങ്ങളിലൂടെയോ വാട്ട്‌സ്ആപ്പ് വഴിയോ വിശ്വാസയോഗ്യമല്ലാത്ത ഏതെങ്കിലും കക്ഷികളുമായി ബാങ്കിംഗ് വിവരങ്ങൾ പങ്കിടരുതെന്നും അപരിചിതമായതോ അറിയാത്തതോ ആയ നമ്പറുകളിൽ നിന്ന് വരുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനും മന്ത്രാലയം നിര്‍ദേശിച്ചു. കൂടാതെ, കമ്പനികളുടെ ഉറവിടവും അവ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ഥിരീകരിക്കാനും എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ അംഗീകാരമില്ലാത്തതും യാഥാർത്ഥ്യബോധമില്ലാത്തതായി തോന്നുന്നതും പ്രലോഭിപ്പിക്കുന്നുമായ ഓഫറുകളിൽ നിന്ന് വിട്ടുനിൽണമെന്നും നിര്‍ദേശമുണ്ട്.

Related News