നിയമലംഘനം; കുവൈറ്റ് സിറ്റിയിൽ ആറ് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  • 06/10/2024


കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റില്‍ നടന്ന പരിശോധനയില്‍ ആറ് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി സഹാചര്യത്തിലാണ് സ്ഥാപനം അടപ്പിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ മുബാറകിയ സെൻ്റർ ഡിപ്പാർട്ട്‌മെൻ്റ് മേധാവി മുഹമ്മദ് അൽ കന്ദരി പറഞ്ഞു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം വിൽക്കുക, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് ജീവനുള്ള പ്രാണികളെ കണ്ടെത്തുക, ജോലി സമയത്ത് പൊതുവായ ശുചിത്വ നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നതിൽ പരാജയപ്പെടുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related News