ആറ് മാസം, 83,000ത്തിലധികം റിപ്പോർട്ടുകൾ കൈകാര്യം ചെയ്ത് മെഡിക്കല്‍ എമര്‍ജൻസി വിഭാഗം

  • 06/10/2024


കുവൈത്ത് സിറ്റി: മുൻ വർഷങ്ങളെ അപേക്ഷിച്ച് അഡ്മിനിസ്ട്രേഷനില്‍ എത്തുന്ന റിപ്പോർട്ടുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഔദ്യോഗിക വക്താവ് ഒസാമ അൽ മദേൻ. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനോ സ്ഥലത്തുവെച്ച് ചികിത്സിക്കുന്നതിനോ ആശുപത്രികളിൽ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ടോ 83,000ത്തിലധികം റിപ്പോർട്ടുകൾ വകുപ്പ് കൈകാര്യം ചെയ്തു. 

വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ മെഡിക്കൽ അത്യാഹിത വിഭാഗം കൈകാര്യം ചെയ്ത കേസുകൾ ഈ വർഷത്തിന്‍റെ ആദ്യ പകുതിയിലെ മറ്റ് മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഏകദേശം 5,000 കൂടുതലാണ്. ശീതകാലം മുന്നില്‍ കണ്ട് മെഡിക്കൽ എമർജൻസി ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഇത് ചെയ്യുന്നത്. മുൻ വര്‍ഷത്തെ റിപ്പോര്‍ട്ടുകൾ പഠിച്ച് ശൈത്യകാലത്ത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News