ഫർവാനിയയിൽ 20 കെട്ടിട നിയമ ലംഘനങ്ങൾ കണ്ടെത്തി,13 ബാച്ചിലർ ഹൗസിംഗ് പ്രോപ്പർട്ടികളിൽ വൈദ്യുതി വിച്ഛേദിച്ചു

  • 06/10/2024

 


കുവൈത്ത് സിറ്റി: ഗവർണറേറ്റിലുടനീളം വിവിധ പ്രദേശങ്ങളിൽ ഫീല്‍ഡ് പരിശോധന നടത്തി ഫർവാനിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ശാഖയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻ്റ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്‍റ്. എല്ലാ കെട്ടിട നിയമ ലംഘനങ്ങളും പരിശോധിക്കുന്നതിനും വസ്തു ഉടമകൾ എഞ്ചിനീയറിംഗ് ലൈസൻസുകൾ എത്രത്തോളം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും മുനിസിപ്പാലിറ്റി അനുവദിച്ച ലൈസൻസ് അനുസരിച്ച് അനുവദിച്ച നിലകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്. 

പരിശോധനയില്‍ 20 കെട്ടിട നിയമ ലംഘനങ്ങൾ പുറപ്പെടുവിക്കുകയും 757 മുന്നറിയിപ്പുകൾ നൽകുകയും ചെയ്തുവെന്ന് ഫർവാനിയ ഗവർണറേറ്റിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ, എൻജിനീയർ ജാസിം അൽ ഖാദർ പറഞ്ഞു. 13 ബാച്ചിലർ ഹൗസിംഗ് പ്രോപ്പർട്ടികളിൽ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. 808 പ്രോപ്പർട്ടികളിൽ പരിശോധന നടത്തി. ഗവർണറേറ്റിന്‍റെ ബാക്കി ഭാഗങ്ങളിൽ പരിശോധനകൾ തുടരുകയാണെന്നും കുവൈത്ത് മുനസിപ്പാലിറ്റി അറിയിച്ചു.

Related News