ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടും ഫോണും പിടിച്ചുവെക്കരുത് ; കുവൈത്തും എതോപ്യയും തമ്മിൽ ധാരണ

  • 06/10/2024


കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ എത്യോപ്യൻ ഗാർഹിക തൊഴിലാളികളുടെയും സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട് ഇരുരാജ്യങ്ങൾക്കും ഇടയിൽ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംബന്ധിച്ച ധാരണയായി. ഇരു കക്ഷികളുടെയും കടമകളും അവകാശങ്ങളും വിവരിച്ചാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുള്ളത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ധാരണാപത്രത്തില്‍ സഹകരണ മേഖലകൾ ഉൾക്കൊള്ളുകയും ഓരോ കക്ഷിയുടെയും ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.

ഗാർഹിക തൊഴിലാളികളുടെ പാസ്‌പോർട്ടുകളോ മൊബൈൽ ഫോണുകളോ കണ്ടുകെട്ടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് കുവൈത്തിന്‍റെ പ്രധാന ചുമതലകളിലൊന്ന്. വിവേചനം തടയാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇരു രാജ്യങ്ങളുടെയും നിയമങ്ങളും അന്താരാഷ്ട്ര ബാധ്യതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും റിക്രൂട്ട്‌മെന്‍റ് ചെലവ് കുറയ്ക്കാനും ലൈസൻസുള്ള ഏജൻസികൾ വഴി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.

Related News