ഇന്ന് വൈകുന്നേരം മുതൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം

  • 07/10/2024


കുവൈറ്റ് സിറ്റി : ഇന്ന് തിങ്കളാഴ്ച വൈകുന്നേരം മുതൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം, ഈർപ്പമുള്ള കാലാവസ്ഥ വൈകുന്നേരം ആരംഭിച്ച് ഒരാഴ്ചയോ അതിൽ കൂടുതലോ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. തീരപ്രദേശങ്ങളിൽ ചൂടും താരതമ്യേന ഈർപ്പവുമുള്ള കാലാവസ്ഥയും തെക്കുകിഴക്ക് ദിശയിലേക്കുള്ള കാറ്റ്, നേരിയതോ മിതമായതോ ആയ, മണിക്കൂറിൽ 08-28 കി.മീ വേഗതയിൽ വീശുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു.

രാത്രിയിൽ, ചൂട് മിതമായതും ഈർപ്പമുള്ളതുമായ കാലാവസ്ഥ നിലനിൽക്കുമെന്ന് പ്രവചിക്കുന്നു, പ്രതീക്ഷിക്കുന്ന താപനില 38 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related News